⛪ എഡിറ്റോറിയൽ f
ദൈവത്തിന് മഹത്വം. ദൈവക്യപയിൽ ആശ്രയിച്ച് ഇന്ന് 01/04/2026 നമ്മുടെ വെബ്സൈറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇങ്ങനെ നമ്മുടെ സഭയ്ക്ക് ഒരു വെബ്സൈറ്റ് മുഖാന്തിരം സഭയുടെയും വിശ്വാസികളുടെയും സകല ഔദ്യോഗിക ആവശ്യങ്ങൾ, അതായത് വിശ്വാസികൾക്ക് അവർക്ക് വേണ്ടുന്ന സർട്ടിഫിക്കേറ്റുകൾ, അവർ ദൈവസഭയക്ക് നൽകുന്ന സാമ്പത്തികത്തിൻറെ റിപ്പോർട്ടുകൾ, മറ്റ് രസീതുകൾ, അങ്ങനെ പലവിധമായ കാര്യങ്ങൾ ഈ വെബ്സൈറ്റിൽ കൂടി നടത്തപ്പെടുന്നു. ഇങ്ങനെ ഇപ്രകാരം ഒരു വെബ്സൈറ്റ് ഉണ്ടാക്കി സഭയുടെ കാര്യങ്ങൾ ചെയ്യുവാൻ തക്കവണ്ണം കർത്താവായ യേശുക്രിസ്തു സഹായിച്ചതിനാൽ കർത്താവിൻറെ നാമത്തെ വാഴ്ത്തുന്നു. നന്ദി പറയുന്നു. ഇതിൻറെ മുന്നോട്ടുളള എല്ലാ പ്രവർത്തനങ്ങളെയും കർത്താവായ യേശുക്രിസ്തു നിയന്ത്രിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ വെബ്സൈറ്റ് ചെക്കാലമുക്ക് ചർച്ച് ഓഫ് ഗോഡിന് വേണ്ടി പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ അനുഗ്രഹിച്ച് ഇതിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചുകൊള്ളുന്നു. ദൈവത്തിന് മഹത്വവും പുകഴ്ചയും അർപ്പിക്കുന്നു.
എന്ന് കർത്താവിൻറെ വേലയിൽ
പാസ്റ്റർ ജോൺസൺ ജി.വർഗ്ഗീസ്
ചർച്ച് ഓഫ് ഗോഡ് ഇൻഡ്യ
ചെക്കാലമുക്ക്, ത്യപ്പിലഴികം,
കൊല്ലം ജില്ല